കല്ലായി
കഥ ... ശ്രീലക്ഷ്മി ടീ എസ് , (എട്ടാം തരം ബി )
കല്ലായി നിശ്ശബ്ദയായ് തേങ്ങി .തനിക്കിന്നു ഒഴുകാന്‍ പോലുമുള്ള ശക്തിയില്ലെന്നു അവള്‍ മനസ്സിലാക്കി .മണല്‍ ലോബികള്‍ മുറിച്ചെടുത്ത തന്റെ ശരീരത്തെയോര്‍ത്തു അവള്‍ തേങ്ങി.നൂറ്റാണ്ടുകള്‍ കണ്ട താന്‍ മരിക്കുകയാണെന്ന് അവള്‍ മനസ്സിലാക്കി .നൂറ്റാണ്ടുകളായി അമ്മയായും,തോഴിയായും,ദേവിയായും മനുഷ്യമനസ്സില്‍ നിറഞ്ഞ താന്‍ വില്പനച്ചരക്കായി മാറിയത് എങ്ങനെ എന്നവള്‍ ഓര്‍ത്തു.തന്നിലെ ജലത്തെക്കാള്‍ അവര്‍ തന്റെ മണലിനെ സ്നേഹിക്കുന്നു!
കവിതകള്‍ ജനിച്ച തന്റെ തീരത്ത്, കഥകളാല്‍ നിറഞ്ഞ തന്റെ തീരത്ത് ,താന്‍ തന്നെ ഒരു കഥയില്ലാ ജീവിതമായവസാനിക്കും !
കണ്ണുനീര്‍ പൊഴിക്കാന്‍ തന്നില്‍ ജലമുണ്ടാകുമോ?കല്ലായി നിനച്ചു.കല്ലായിയുടെ ചിന്തകള്‍ മുറിഞ്ഞു.മണല്‍ ലോറികള്‍ ചീറിപ്പാഞ്ഞു. കല്ലായി അവസാനമായി തന്റെ തീരങ്ങളെ നോക്കി.അവസാനത്തെ ജീവശ്വാസത്തെയും അവര്‍ കവര്‍ന്നെടുത്തു.അങ്ങകലെ കാലന്‍കോഴി നീട്ടി കൂവി....
.........................................................................................................