നക്ഷത്രം
പൊലിഞ്ഞിരിക്കുന്നു.
വാനില്‍ നിന്നല്ല
എന്റെ, നിന്റെയും
മനതാരില്‍ നിന്ന്.
ശേഷിക്കുന്നത്
കീഴടക്കല്‍ മാത്രം
ചോരപ്പുഴകള്‍ മാത്രം ..
കഴുകനു വെറുപ്പായി
ചോരയില്‍ കുതിര്‍ന്ന
ശവ ശരീരങ്ങള്‍ തിന്നി -
ട്ടത്തിന് വെറുപ്പായി.
തന്നോട്തന്നെ
എന്നിട്ടും ,
കൊന്നൊടുക്കീ നാം
ചൂഴ്ന്നെടുതൂ ,
മനുജരെ ;
നമ്മുടെ സോദരരെ
ഇരുട്ട്
അട്ടഹസിക്കുന്നു .
ശേഷിക്കുന്നത്
നൊമ്പരങ്ങള്‍ മാത്രം .
കിന്നരി പ്രാവിന്റെ ,
പാട വരമ്പിന്റെ
മാമലന്ചെരിവിന്റെ
നൊമ്പരങ്ങള്‍ മാത്രം
വിഴുപ്പു കലര്ന്ന
മടിക്കുതിലമ്മ
സൂക്ഷിച്ചു കാണും
ആ നക്ഷത്രം .
കുത്തിക്കീറിയരുവികള്‍
മായുമ്പോള്‍,
കാര്മെഘക്കൂട്ടങ്ങള്‍
വന്നിടാതാകുമ്പോള്‍
കേണിടും നിന്‍
ദാഹമകറ്റാന്‍
അതിനാകും
തീര്‍ച്ച...............!
നീതു കൃഷ്ണ ടീ ആര്‍ , 10 ബീ