FLASH NEWS

2017-18 ലേക്ക് ഏവര്‍ക്കും സ്വാഗതം

കവിത

നീയെന്‍റെ പ്രിയപുത്രി

എന്‍റെ മരമേ വളരു നീ മനുഷ്യ മനസ്സി
ലൂടിത്തിരി നന്‍മ തന്‍ കനലുമായ്.
രാക്ഷസന്‍ വിഴുങ്ങിയ ഭൂമിയെ രക്ഷിക്കാന്‍
വരാഹമായ് അവതരിക്കില്ലേ നീ ?
കാറ്റിന്‍റെ കയ്യില്‍ പിടിച്ചു തൂങ്ങും നിന്‍റെ
ഇലകളോടെന്‍റെ ആ
ശംസ ഒന്നു പറയുമോ ?
മാനത്തൊളിക്കും മഴയെ എന്‍ മടിയിലെക്കാവാഹി
ക്കുന്നതവരല്ലയോ ?
എന്‍റെ മരത്തിന്‍ മനസ്സില്‍ നിന്നപ്പോഴൊരു
കണ്ണുനീര്‍ പുഷ്പം പൊഴിഞ്ഞു പോയി.
എങ്കിലും നാടിനെ രക്ഷി
ക്കുമെന്നെ മനുഷ്യന്‍
മറക്കുന്നതെന്തേ ? മുറിക്കുന്നതെന്തേ ?
എന്നാലും മാനമേ നിന്‍ മടിത്തട്ടില്‍ നിന്നും
മഴത്തുള്ളികള്‍ കട്ടു സൂക്ഷിച്ചതി
നെനിക്കിത്ര വലിയൊരു ശിക്ഷ വേണോ ?
ഒരു തുള്ളി ഇലക
ണം പോലുമെന്‍
പാള പാത്രത്തില്‍ നിന്നും വറ്റിക്കയല്ലേ നീ...
നീ എന്‍റെ പ്രിയ പുത്രി.
എന്‍ മനസ്സില്‍ മണിത്തൊട്ടിലില്‍
നിനക്കെന്നും സ്ഥിരസ്ഥാനമുണ്ട്
ഭക്തി തന്‍ നന്‍മ പോ
ലെന്നും നീയുണ്ടാകുമെന്നെ
രക്ഷിക്കുവാനെന്നൊന്നു മോഹിക്കട്ടെ ഞാന്‍...



തയ്യാറാക്കിയത്:
ഋതുനന്ദ.ബി
ഏഴാം തരം എ